Society Today
Breaking News

 കൊച്ചി: ജപ്പാനിലെ സ്‌പോര്‍ട്‌സ്‌ലാന്‍ഡ് സുഗോ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റൗണ്ടില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷമാണ് ഈ വാരാന്ത്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി ടീം ജപ്പാനിലെത്തുന്നത്.സീസണ്‍ പകുതിയിലെത്തിയ 2023 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടു റൗണ്ടുകളിലായി ഇതുവരെ മൊത്തം 11 പോയിന്റുകള്‍ ഹോണ്ട ടീം നേടിയിട്ടുണ്ട്. ഏഷ്യന്‍ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ കൂടുതല്‍ പോയിന്റുകളും മൂന്നാം റൗണ്ടില്‍ ടീം ലക്ഷ്യമിടുന്നു.

രണ്ട് റൗണ്ടുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കൗമാരതാരം കാവിന്‍ സമര്‍ ക്വിന്റല്‍ ആണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ റൗണ്ടില്‍ ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും രണ്ടു പോയിന്റുകള്‍ നേടിയ താരം, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലയില്‍ ആദ്യ 15നുള്ളില്‍ സാനിധ്യം നിലനിര്‍ത്തിയിട്ടുണ്ട്.മുന്‍ റൗണ്ടുകളിലെ തെറ്റുകള്‍ തിരുത്തി, ഈ വാരാന്ത്യത്തില്‍ ട്രാക്കില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാവിന്‍ പറഞ്ഞു. ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനിടെ പരിക്കേറ്റതിനാല്‍ മലയാളി താരം പി.മൊഹ്‌സിന് ജപ്പാന്‍ റൗണ്ട് നഷ്ടമാവും.ഐഡിമിത്‌സു ഹോണ്ട റേസിങ് ടീമില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും, ഈ റൗണ്ടില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ ടീം പരമാവധി ശ്രമിക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.


 

Top